Latest NewsNewsTechnology

ഓപ്പോ കെ10: റിവ്യൂ

ബ്ലാക്ക് കാർബൺ, ബ്ലൂ ഫെയിം എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഓപ്പൊ കെ10 വാങ്ങാൻ കഴിയുക

ആഗോള വിപണിയിലടക്കം ഒട്ടനവധി ആരാധകർ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് എല്ലായിപ്പോഴും ഓപ്പോ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പൊ കെ10. ബഡ്ജറ്റ് സെഗ്മെന്റിൽ എത്തിയ ഓപ്പൊ കെ10 സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.59 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: 13 സബ്​സിഡി ഇനങ്ങള്‍ ഉള്‍പ്പടെ 41 സാധനങ്ങളുടെ വില ഉടൻ കൂട്ടണം: മുഖ്യമന്ത്രിക്ക് കത്തയച്ച് സപ്ലൈകോ

ബ്ലാക്ക് കാർബൺ, ബ്ലൂ ഫെയിം എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഓപ്പൊ കെ10 വാങ്ങാൻ കഴിയുക. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ട്രിപ്പിൾ ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഓപ്പൊ കെ10-യുടെ വിപണി വില 17,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button