Latest NewsKeralaNews

കോട്ടയത്ത് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട് തുറന്ന് സ്വർണവും പണവും കവർന്നു

കോട്ടയം: കോട്ടയം അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച. പണവും ഒരു ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മോഷണം പോയി. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ആണ് മോഷണം നടന്നത്. അയർക്കുന്നം, കടവിൽ പുരയിൽ ജോണിയുടെ വീട്ടിലായിരുന്നു മോഷണം.

രാവിലെ 6.30 യോടെയാണ് മോഷണം നടന്നത് എന്നാണ് അനുമാനം. വീട്ടുകാർ ഈ സമയം പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. രണ്ടര പവൻ സ്വർണ്ണവും, ഇരുപതിനായിരത്തിലധികംരൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.

അയർകുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനെ കുറിച്ച് നല്ല ധാരണയുള്ള മോഷ്ടാക്കളാരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് അനുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button