ThiruvananthapuramLatest NewsKeralaNattuvarthaNews

കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ല, വീണ വിജയന്‍ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്‌സ്യൂള്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാസപ്പടിയായി വാങ്ങിയ പണത്തിന് വീണ വിജയന്‍ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്‌സ്യൂള്‍ മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സിഎംആര്‍എല്ലും എക്‌സാലോജിക്കുമായുള്ള ഇടപാടില്‍ വീണ എന്തിനാണ് ജിഎസ്ടി അടയ്ക്കുന്നതെന്ന് അദ്ദേഹം ചേദിച്ചു.

‘രണ്ട് കമ്പനികള്‍ തമ്മിലുള്ള നിയമാനുസൃത ഇടപാടാണെന്നാണ് സിപിഎം സെക്രട്ടേറിയറ്റില്‍ പറഞ്ഞത്. നിയമാനുസൃത ഇടപാടാണെങ്കില്‍ കമ്പനി എന്തുകൊണ്ടാണ് നികുതി അടയ്ക്കാത്തതെന്ന് സിപിഎം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് അടച്ചതെന്ന് രേഖയില്‍ എവിടെയും പറയുന്നില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണം: പ്രധാനമന്ത്രി

‘സംസ്ഥാന ധന വകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിക്കുകയാണ്. പാവപ്പെട്ടവരെ നികുതി ഭാരം അടിച്ചേല്‍പ്പിച്ച് പിഴിയുന്ന ധനവകുപ്പ് കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വഴി വിട്ട സഹായമാണ് ചെയ്യുന്നത് മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ കൂടുതല്‍ കുടുക്കിലേക്കാണ് പോകുന്നത്,’ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button