Latest NewsNewsTechnology

ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പ്രീമിയം ഹാൻഡ്സെറ്റ്! ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് ഷവോമിയുടെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നതാണ്

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സാധാരണയായി ഷവോമി പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളിൽ എംഐയുഐ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകാറുള്ളത്. എന്നാൽ, ഇവയിൽ നിന്ന് വ്യത്യസ്ഥമായി ഹൈപ്പർ ഒഎസ് ആണ് ഷവോമി 14 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടങ്കം ഷവോമി 14 സീരീസിനായുളള കാത്തിരിപ്പിലാണ്. മാസങ്ങൾക്കു മുൻപ് തന്നെ ഹാൻഡ്സെറ്റുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി നൽകിയിരുന്നു. ഇപ്പോഴിതാ ഔദ്യോഗിക ലോഞ്ച് തീയതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഷവോമി പങ്കുവെയ്ക്കുന്നത്.

ഹൈപ്പർ ഒഎസ് ഉൾപ്പെടുത്തിയിട്ടുള്ള ഷവോമി 14 സീരീസ് ഒക്ടോബർ 26നാണ് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്യുക. ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് ഷവോമിയുടെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നതാണ്. ഈ ഇവന്റിൽ വച്ചാണ് ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹാൻഡ്സെറ്റ് അവതരിപ്പിക്കുക. ചൈനീസ് ട്വിറ്റർ എന്ന് വിശേഷിപ്പിക്കുന്ന വെയ്ബോ പ്ലാറ്റ്ഫോം മുഖാന്തരമാണ് പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവെച്ചത്. ഷവോമി 14 സീരീസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Also Read: പച്ചകുത്തുന്നത് ഇസ്ലാമില്‍ ഹറാം, ഇത്തരക്കാരെ അള്ളാഹു ശപിക്കുമെന്ന് സാക്കിര്‍ നായിക്

shortlink

Post Your Comments


Back to top button