KottayamKeralaNattuvarthaLatest NewsNews

അ​യ​ല്‍​വാ​സിയെ ബി​യ​ര്‍കു​പ്പികൊ​ണ്ട് കു​ത്തിക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: യുവാവ് അറസ്റ്റിൽ

കാ​ണ​ക്കാ​രി ക​ട​പ്പൂ​ര് വാ​റ്റു​പു​ര കോളനി ഭാ​ഗ​ത്ത് കോ​ട്ട​പു​റം കെ.​സി. വി​ഷ്ണു(27)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

കു​റ​വി​ല​ങ്ങാ​ട്: യു​വാ​വി​നെ വധിക്കാന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​യ​ല്‍​വാ​സി​ പൊലീ​സ് പിടിയിൽ. കാ​ണ​ക്കാ​രി ക​ട​പ്പൂ​ര് വാ​റ്റു​പു​ര കോളനി ഭാ​ഗ​ത്ത് കോ​ട്ട​പു​റം കെ.​സി. വി​ഷ്ണു(27)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ: മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് സുരേഷ് ഗോപി

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ഇ​യാ​ള്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ ബി​യ​ര്‍കു​പ്പികൊ​ണ്ട് കു​ത്തിക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലു​ള്ള സിം ​കാ​ര്‍​ഡാ​യി​രു​ന്നു വി​ഷ്ണു ത​ന്‍റെ ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​സിം കാ​ര്‍​ഡ് യു​വാ​വ് വി​ഷ്ണു​വി​നോ​ടു തി​രി​കെ ചോ​ദി​ച്ചതിന്‍റെ പേരി​ല്‍ ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന്, വി​ഷ്ണു യു​വാ​വി​നെ ബി​യ​ര്‍​കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സ് രജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button