KeralaLatest NewsNews

31 വേദികൾ, നാലായിരത്തോളം കലാകാരന്മാർ, മുന്നൂറോളം കലാപരിപാടികൾ; കേരളീയം 2023

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത​ത​രം മ​ഹാ മഹാസർഗോത്സവം ആയിരിക്കും കേരളത്തിൽ അരങ്ങേറുകയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെയാണ് മേള നടക്കുക. ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ കേരളം ആർജിച്ച നേ​ട്ട​ങ്ങ​ൾ സ​ർ​ഗ​സ​ന്ധ്യ​ക​ളാ​യി ആവിഷ്കരിക്കാരാണ് സർക്കാർ തീരുമാനം.

ചലച്ചിത്രമേള/ പുസ്തകോത്സവം

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ ചലച്ചിത്രമേഖലയിലെ സംസ്ഥാനത്തിന്റെ വളർച്ചയെ വരച്ചുകാണിക്കും. ജനപ്രിയ സിനിമകൾ (കൈരളി തിയേറ്റർ), ക്ലാസിക് സിനിമകൾ (ശ്രീ തിയേറ്റർ), കുട്ടികളുടെ സിനിമകളും ഡോക്യുമെന്ററികളും (നിള തിയേറ്റർ),
വനിത ചലച്ചിത്രമേള (കലാഭവൻ തിയേറ്റർ) എന്നീ വേദികളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവൽ നവംബർ 1 മുതൽ 7 വരെ 140 സിനിമകളും 30 ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും. എല്ലാ ദിവസവും, ചലച്ചിത്ര മേള രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കും. ഓരോ വേദിയിലും മൊത്തം 4 പ്രദർശനങ്ങൾ നടക്കും.

കേരള നിയമസഭ കോംപ്ലക്സിൽ നടക്കുന്ന ബുക്ക് ഫെസ്റ്റ് വായനക്കർക്ക് മികച്ച അവസരമാണൊരുക്കുന്നത്. ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ എന്നിവയ്ക്ക് പുറമെ വിപുലമായ സാഹിത്യകൃതികളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കും.

കലാപരിപാടികൾ

31 വേദികളിലായി നാലായിരത്തോളം കലാകാരന്മാർ അണിനിരക്കുന്ന മുന്നൂറോളം കലാപരിപാടികളാണ് ഒരുങ്ങുന്നത്.
കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കലാകാരന്മാർ പരിപാടിയിൽ അണിനിരക്കും. സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി ഓഡിറ്റോറിയം, പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയറ്റർ എന്നിവയാണ് പ്രധാനവേദികൾ. വിവേകാനന്ദ പാർക്ക്, കെൽട്രോൺ പാർക്ക്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവൻ, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, മ്യൂസിയം റേഡിയോ പാർക്ക്, സത്യൻ സ്മാരകം, യൂണിവേഴ്സിറ്റി കോളേജ് പരിസരം, എസ്.എൻ.വി. സ്‌കൂൾ പരിസരം, ഗാന്ധി പാർക്ക് തുടങ്ങിയ 12 ചെറുവേദികളിലും പരിപാടികൾ അരങ്ങേറും.

പ്രൊഫഷണൽ നാടകങ്ങൾക്കും കുട്ടികളുടെ നാടകങ്ങൾക്കുമായി സെനറ്റ് ഹാളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ എയർ തിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. തെയ്യാട്ടങ്ങൾ, പൊയ്ക്കാൽ രൂപങ്ങൾ, കരകാട്ടം, മയിലാട്ടം, തെരുവു മാജിക്, തെരുവു സർക്കസ്, തെരുവു നാടകം, കുരുത്തോല ചപ്രം തുടങ്ങിയ കലാരൂപങ്ങൾക്കായി 12 വഴിയോര വേദികളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക വേദിയായി തൈക്കാട് പോലീസ് ഗ്രൗണ്ടും സജ്ജമാകും.

കേരളത്തിന്റെ വികസന നേട്ടങ്ങൾ ഒരുകുടക്കീഴിലൊരുക്കുകയാണ് കേരളീയം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം എന്നിവയാണ് കേരളത്തിന്റെ വികസന സംരംഭങ്ങളുടെ പ്രധാന മേഖലകൾ. ഈ വികസന നേട്ടങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും അതുവഴി കേരളത്തിൽ കൂടുതൽ നിക്ഷേപവും അതുവഴി വികസനമെത്തിക്കാനുമാണ് കേരളീയം ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button