വിദൂര പ്രദേശങ്ങളിൽ പോലും ഇനി അതിവേഗ ഇന്റർനെറ്റ് ലഭിക്കും! പുതിയ മുന്നേറ്റത്തിന് തുടക്കമിട്ട് റിലയൻസ് ജിയോ

രാജ്യം മുഴുവനും കുറഞ്ഞ വിലയിൽ ജിയോ സ്പേസ് ഫൈബർ സേവനം ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്

രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനൊരുങ്ങി റിലയൻസ് ജിയോ. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹധിഷ്ഠിത ജിയോ സ്പേസ് ഫൈബർ സർവീസിനാണ് തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ ഉപഗ്രഹധിഷ്ഠിത ജിയോ സ്പേസ് ഫൈബർ സർവീസ് എന്ന സവിശേഷതയും ഉണ്ട്. മൊബൈൽ കോൺഗ്രസിൽ വച്ചാണ് ജിയോയുടെ സ്പേസ് ഫൈബർ എന്ന പേരിലുള്ള പുതിയ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വിദ്യയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ജിയോ നടത്തിയത്.

ജിയോ സ്പേസ് ഫൈബർ അടക്കം, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും മൊബൈൽ കോൺഗ്രസിൽ വച്ച് ജിയോ പരിചയപ്പെടുത്തിയിട്ടുണ്ട്. രാജ്യം മുഴുവനും കുറഞ്ഞ വിലയിൽ ജിയോ സ്പേസ് ഫൈബർ സേവനം ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ മുഴുവൻ വീടുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ജിയോയ്ക്ക് കഴിയുന്നതാണ്.

Also Read: സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം: മോഷ്ടാവ് ഒടുവില്‍ പിടിയില്‍ 

നിലവിലുള്ള ജിയോ ഫൈബർ, ജിയോ എയർ ഫൈബർ എന്നിവ ഉൾപ്പെടുന്ന ശ്രേണിയിലാണ് ഉപഗ്രഹധിഷ്ഠിത ജിയോ സ്പേസ് ഫൈബർ സർവീസും ഉൾപ്പെടുക. മൊബൈൽ കോൺഗ്രസിൽ വച്ച് ഉപഗ്രഹ കണക്ടിവിറ്റി സേവന ദാതാവായ എസ്ഇഎസുമായുളള പങ്കാളിത്തവും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പങ്കാളിത്തത്തിലൂടെ എസ്ഇഎസിന്റെ മീഡിയം എടുത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ ഇന്റർനെറ്റ് സേവനം നൽകുന്നതിനായി ജിയോയ്ക്ക് ഉപയോഗിക്കാനാകും.

Share
Leave a Comment