Latest NewsArticleNews

തെലുഗു ചലച്ചിത്രത്തിലെ ചക്രവർത്തി: എൻ ടി രാമറാവുവിനെക്കുറിച്ചറിയാം

തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറും പിൽക്കാലത്ത് രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നു എൻ ടി രാമറാവു. സൗന്ദര്യവും ശബ്ദഗാംഭീര്യവും നർമബോധവും സംഗീതജ്ഞാനവും ആക്ഷനും മാനറിസങ്ങളും മാന്യതയും ഒരു പോലെ ഒത്തിണങ്ങിയ എൻ ടി ആർ പതിറ്റാണ്ടുകളോളം തിരശീലയിൽ സൂപ്പർ നായകനായി വിലസി. ഇദ്ദേഹത്തിൻ്റെ സമവയസ്കനും കൂടുതൽ മികച്ച അഭിനേതാവുമായിരുന്നു നാഗേശ്വരറാവു. എന്നിലും ജനങ്ങൾക്ക് സ്റ്റൈൽ പാഷൻ ഹീറോ എൻ ടി ആർ ആയിരുന്നു. (28 മേയ് 1923–18 ജനുവരി 1996)

തെലുഗു സംസ്കാരത്തെ തനിമയോടെ ഉയർത്തിക്കാട്ടിയ സാംസ്കാരിക നായകനും തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനുമാണ്. അദ്ദേഹം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി രണ്ട് വട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1960-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.

കൃഷ്ണ ജില്ലയിലെ ഗുഡി വാഡ താലൂക്കിൽ നിമ്മക്കുരു എന്ന ഗ്രാമത്തിലാണ് നന്ദമുറി ലക്ഷമണയ്യ, രാമമ്മ എന്നീ ദമ്പതികളുടെ മകനായി
നന്ദമുറി താരക രാമറാവു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം വീട്ടിലായിരുന്നു. വിജയവാഡയിലെ സ്കൂളിൽ നിന്നും മെട്രിക്കുലേഷൻ നേടി. വിജയവാഡയിൽ നിന്നും പ്രീ യൂണിവേഴ്സിറ്റിയും ഗുണ്ടൂർ ആന്ധ്ര ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദവും നേടി. ഗുണ്ടൂരിൽ തന്നെ കുറച്ചു കാലം ഒരു സബ്.റജിസ്ട്രാർ ആയിട്ട് ജോലി നോക്കിയിരുന്നു. തുടർന്ന്, സർക്കാർ ജോലി ഉപേക്ഷിച്ച് അദ്ദേഹം നടനാവാൻ തീരുമാനിച്ചു. മാനദേശം (1949) എന്ന തൻ്റെ ആദ്യ സിനിമയിൽ പൊലീസുകാരനായി വേഷമിട്ടു. രണ്ടാമത് സുബ്ബറാവു സംവിധാനം ചെയ്ത പല്ലട്ടൂരി പിള്ളയിലും അഭിനയിച്ചു.

Read Also : പച്ചമുളകുകള്‍ എരിവിന് മാത്രമല്ല ഉപയോഗിക്കുന്നത് !! നല്ലൊരു വേദന സംഹാരിയാണ് പച്ചമുളകുകള്‍

തെലുഗു ചലച്ചിത്രത്തിലെ ചക്രവർത്തിയെന്നാണ് അദ്ദേഹത്തേ ജനങ്ങൾ പറഞ്ഞിരുന്നത്. ഘനശബ്ദത്തിലുള്ള ഡയലോഗുകളും പുരാണ കഥാസിനിമകളിലെ അമാനുഷിക വേഷങ്ങളും തെലുങ്ക് സംസ്കാരത്തെ പുകഴ്ത്തിയുള്ള ഗാനങ്ങളും ഫൈറ്റ് സീനുകളും പ്രേഷകരെ ഹരം പിടിപ്പിച്ചു. ബംഗാളിൽ ടാഗോർ എന്ന പോലെ ആന്ധ്രക്കാർക്ക് രാമറാവു ഒരു ലഹരിയാണ്. ആദ്യ കാലങ്ങളിൽ പുരാണ കഥാപാത്രങ്ങളെ അഭിനയിക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. മായാബസാറിലെ (1957)ശ്രീകൃഷ്ണനായിരുന്നു ആദ്യ പുരാണ വേഷം. ഇതടക്കം17 സിനിമകളിൽ അദ്ദേഹം ഗോപികമാരുടെ കണ്ണനായി. ദാനവീരശൂരകർണ്ണ എന്ന സിനിമയിൽ കർണനായും നർത്തനശാലയിൽ പഞ്ചപാണ്ഡവരിലെ അർജുനനായും സതി സാവിത്രിയിൽ യമദേവനായും ദക്ഷയാഗ്നത്തിൽ പരമശിവനായും അദ്ദേഹം അഭിനയിച്ചു. പിൽക്കാലത്ത്ശ്രീരാമൻ്റെ വേഷം ധരിച്ച് വില്ലേന്തി അദ്ദേഹം ജനങ്ങൾക്ക് ദർശനം നൽകുമായിരുന്നുവത്രേ.

1950 മുതൽ 1965 കാലഘട്ടം വരെ നന്ദമുറി തരക രാമ റാവു തെലുഗു ചലച്ചിത്രമേഖലയിൽ നിറഞ്ഞ് അഭിനയിക്കുകയും ധാരാളം സംഭാവനകൾ നൽകുകയും ചെയ്തു. ആകെ 297 സിനിമകളിൽ വേഷമിട്ടതായി കണക്കാക്കുന്നു. മാന ദേശം, മായാബസാർ, കൊണ്ട വീട്ടി സിംഹം, ഭൂകൈലാസ്(രാവണൻ) മിസമ്മ, വെടഗഡു, തെനാലിരാമൻ്റെ കഥയായ തെനാലി രാമകൃഷ്ണ പല്ലട്ടൂരി പിള്ള, നർത്തനശാല (അർജുനൻ), ദാനവീര ശൂര കർണ്ണ (കർണൻ ) ലവകുശ, ഇണ്ടി ഗുട്ടു, ബോബിലി പുലി, ജസ്റ്റിസ് ചൗധരി, പെല്ലി പെഡി ചൂടു, ഡൈവർ രാമുഡു, അടവി രാമു ഡു വേട്ട ഗഡു യമഗള ജസ്റ്റ സ്റ്റ എന്നിവയാണ് പ്രധാന സിനിമകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button