Latest NewsNewsTechnology

വൺപ്ലസ് ആരാധകർക്ക് സന്തോഷവാർത്ത! ഈ 3 സ്മാർട്ട്ഫോണുകൾക്ക് ഗംഭീര ഓഫറുമായി ആമസോൺ

വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ് ഹാൻഡ്സെറ്റുകൾക്ക് 1,750 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഉപഭോക്താക്കളുടെ മനം കീഴടക്കുന്ന തരത്തിൽ നിരവധി സ്മാർട്ട്ഫോണുകൾ വൺപ്ലസ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ വൺപ്ലസിന്റെ 3 പുതിയ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഫൈനൽ ഡേയ്സിലാണ് ഓഫർ വിലയിൽ 3 ഹാൻഡ്സെറ്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3 ഹാൻഡ്സെറ്റുകൾ ഏതൊക്കെയെന്നും, അവയുടെ ഓഫറുകളെ കുറിച്ചും പരിചയപ്പെടാം.

വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ്, വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ്, വൺപ്ലസ് നോർഡ് സിഇ3 എന്നീ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ കഴിയുക. വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ് ഹാൻഡ്സെറ്റുകൾക്ക് 1,750 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഈ സ്മാർട്ട്ഫോൺ 18,248 രൂപയ്ക്ക് വാങ്ങാനാകും. വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് സ്മാർട്ട്ഫോൺ 1,500 രൂപ കിഴിവിൽ 16,499 രൂപയ്ക്കും, വൺപ്ലസ് നോർഡ് സിഇ3 സ്മാർട്ട്ഫോൺ 3,750 രൂപ കിഴിവിൽ 23,249 രൂപയ്ക്കും വാങ്ങാനാകും.

Also Read: ഉപഭോക്താക്കൾക്ക് ഇരുട്ടടി: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഇലക്ട്രിസിറ്റി സബ്‌സിഡിയും റദ്ദാക്കി സംസ്ഥാന സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button