Latest NewsComputerNewsTechnology

ഡെൽ ജി15-5511 ലാപ്ടോപ്പ്: റിവ്യു

സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്

ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. സ്റ്റൈലിഷ് ലുക്കും, അത്യാധുനിക ഫീച്ചറുമാണ് ഡെൽ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷത. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ ഡെൽ ആരാധകർ നിരവധിയാണ്. പ്രീമിയം ഉപഭോക്താക്കൾക്കും, സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള ബ്രാൻഡ് എന്ന സവിശേഷതയും ഡെല്ലിന് ഉണ്ട്. ഇപ്പോഴിതാ മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയൊരു ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡെൽ ജി15-5511 ലാപ്ടോപ്പുകളെ കുറിച്ച് കൂടുതൽ അറിയാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i5-11260H (11th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 2.44 കിലോഗ്രാമാണ്. ഏസർ പ്രഡേറ്റർ ഡെൽ ജി15-5511 ലാപ്ടോപ്പുകളുടെ വില 72,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാർ ഒന്നുമില്ല, കലയെ വിറ്റു ജീവിക്കുന്നവർ മാത്രമേയുള്ളൂ: സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button