KeralaLatest NewsNews

സിപിഎം കളിക്കുന്നത് തരംതാണ രാഷ്ട്രീയം: വിമർശനവുമായി കെ മുരളീധരൻ

കോഴിക്കോട്: സിപിഎം കളിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്ന് വിമർശനവുമായി കെ മുരളീധരൻ. പലസ്തീൻ വിഷയത്തിൽ സിപിഎം റാലി നടത്തുന്നത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരാജയം മറച്ചു വെക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

Read Also: നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ട്രായ്, കൂടുതൽ വിവരങ്ങൾ അറിയാം

പലസ്തീൻ വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണം. നിയമസഭ ചേർന്ന് പ്രമേയം പാസാക്കണം. അല്ലാതെ ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ പറ്റില്ലല്ലോ. പട്ടാളം മോദിയുടെ കൈയിലല്ലേയെന്നും അദ്ദേഹം ചോദിച്ചു. ലീഗിന്റെ മനസും ശരീരവും ഒക്കെ ഒരിടത്തു തന്നെയാണ്. ഇടതു മുന്നണിയിൽ ആടി നിൽക്കുന്നവർ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആര്യാടൻ മുഹമ്മദിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവന തള്ളി കെ മുരളീധരൻ രംഗത്ത്. എ കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും. അത് പോലെയാണ് ബാലന്റെ പാർട്ടിക്ക് വേണ്ടിയുള്ള ഇടപെടലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്യാടൻ ഷൗക്കത്ത് പലസ്തീൻ ഐക്യദാർഢ്യം നടത്തിയതിനല്ല നടപടി എടുക്കാൻ ഉള്ള നീക്കം. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ നടത്തിയ പരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വിളിപ്പിച്ചിരിക്കുന്നത്. ഷൗക്കത്തിനു ഓട്ടോയിലും ചെണ്ടയിലും ഒന്നും പോകേണ്ട കാര്യമില്ല. കൈപ്പത്തി മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ച സംഭവം: കൊടി സുനിയുൾപ്പെടെ 10 പേർക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button