KozhikodeLatest NewsKeralaNattuvarthaNews

സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു: സഹയാത്രക്കാരന് പരിക്ക്

കണ്ണൂർ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ്(19) ആണ് മരിച്ചത്

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ്(19) ആണ് മരിച്ചത്.

Read Also : ഡല്‍ഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യം, ഇനി വിട്ടുവീഴ്ച അനുവദിക്കാനാകില്ല: സുപ്രീം കോടതി

ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് വടകര റൂട്ടിലോടുന്ന നയന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കൂടെ സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹാസിഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ? കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ല: പ്രയാഗ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button