Latest NewsNewsBusiness

എയർ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡിജിസിഎ, ഉടൻ വിശദീകരണം നൽകാൻ നിർദ്ദേശം

ഈ വർഷം മെയ് മുതൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഡിജിസിഎ കർശന പരിശോധന നടപ്പാക്കിയിട്ടുണ്ട്

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എയർലൈനായ എയർ ഇന്ത്യക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രംഗത്ത്. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ ഡിജിസിഎ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, നിർദ്ദേശങ്ങൾ പാലിക്കാത്തതിൽ വിശദീകരണം ആവശ്യപ്പെട്ടുള്ള കാരണം കാണിക്കൽ നോട്ടീസും ഡിജിസിഎ എയർ ഇന്ത്യയ്ക്ക് കൈമാറി.

സിവിൽ ഏവിയേഷൻ നിർദ്ദേശങ്ങൾ അനുസരിച്ച്, എയർലൈനുകൾ സർവീസുകൾ റദ്ദ് ചെയ്യുമ്പോഴോ, ഫ്ലൈറ്റുകൾക്ക് കാലതാമസം നേരിടുമ്പോഴോ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ കൃത്യമായി പരിഹരിക്കേണ്ടതുണ്ട്. എന്നാൽ, ഇത്തരം കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് നടപടി. ഈ വർഷം മെയ് മുതൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഡിജിസിഎ കർശന പരിശോധന നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാന കാരണം കണ്ടെത്തിയതിനെ തുടർന്ന് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ, വീണ്ടും ഇത്തരം നടപടികൾ ആവർത്തിച്ചതോടെയാണ് പിഴ ചുമത്തൽ അടക്കമുള്ള നടപടി സ്വീകരിച്ചത്.

Also Read: ‘അവളെ ഞാൻ കൊന്നു, ഞാൻ കൊന്നു’: പ്രതിഭയെ കൊലപ്പെടുത്തിയ ശേഷം അലറി വിളിച്ച് കിഷോർ, മകളുടെ മൃതദേഹം കണ്ട് ഞെട്ടി അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button