KeralaLatest NewsNews

ഇത്തവണ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവേറും, കാരണം ഇത്

പത്തനംതിട്ട: ഈ വര്‍ഷം ശബരിമല തീര്‍ത്ഥാടന യാത്രയ്ക്ക് ചെലവേറുമെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൂജാ സാധനങ്ങള്‍ക്ക് വന്‍ വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുമുടി നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 10 മുതല്‍ 40 ശതമാനം വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മുദ്ര നിറയ്ക്കുന്ന നെയ്ക്കാണ് വന്‍ വില. ലിറ്ററിന് 720 രൂപയാണ് വില.

Read Also: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപം: അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അതേസമയം, പൂജാ സാധനങ്ങള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ വില വര്‍ദ്ധിച്ചതായി വ്യാപാരികള്‍ പറയുന്നു. 10 രൂപയില്‍ തുടങ്ങിയിരുന്ന അയ്യപ്പ മാലകള്‍ക്ക് ഇപ്പോള്‍ 50 രൂപയാണ് വില. അഞ്ച് രൂപയ്ക്ക് ലഭ്യമായിരുന്ന ലോക്കറ്റിന് 10 രൂപയും. മുണ്ടിന് 100 രൂപയ്ക്ക് മുകളിലാണ് വില. കാണിപ്പൊന്നിന് 10ല്‍ നിന്നും 25 രൂപയില്‍ എത്തിയിരിക്കുകയാണ്. ഉണക്കലരി, അവില്‍, മലര്‍ എന്നിവയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button