Latest NewsNewsIndia

ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ: പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിഞ്ഞു, എട്ട് പേര്‍ക്ക് പരിക്ക്

നൂഹ്: ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൂജയ്ക്ക് പോകുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഒരു കൂട്ടം കുട്ടികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതരമതസ്ഥരായ ഒരു കൂട്ടം കുട്ടികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് എട്ട് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

Read Also: പെട്രോൾ വാങ്ങാൻ കു​പ്പി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല കവർന്നു

കിണര്‍ പൂജയ്ക്ക് പോകുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കുട്ടികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെന്ന് നൂഹ് പോലീസ് സൂപ്രണ്ട് (എസ്പി) നരേന്ദ്ര ബിജാര്‍നിയ പറഞ്ഞു. രാത്രി 8.20നാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബിജാര്‍നിയ അറിയിച്ചു.

അതേസമയം, ജൂലൈ 31ന് വിഎച്ച്പി നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര തടയാന്‍ ജനക്കൂട്ടം ശ്രമിച്ചതിനെ തുടര്‍ന്നാണ് നൂഹില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. പിന്നീട് അയല്‍ ജില്ലയായ ഗുരുഗ്രാമിലേക്ക് അക്രമം വ്യാപിച്ചു. ഗുരുഗ്രാമിലുണ്ടായ ആക്രമണത്തില്‍ ഒരു മുസ്ലീം പുരോഹിതനും രണ്ട് ഹോം ഗാര്‍ഡുകളും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button