KeralaLatest NewsNews

‘റോബിന്’ ഇന്നും കനത്ത പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

തൊടുപുഴ: റോബിന്‍ ബസിന് ഇന്നും കനത്ത പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധനയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയില്‍ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Read Also: 1.6 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിന്‍ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയ ശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തില്‍ 37,000 രൂപയും തമിഴ്നാട്ടില്‍ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. അതേസമയം, താന്‍ നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴത്തുക അടയ്ക്കുകയുള്ളൂ എന്ന നിലപാടിലാണ് ബസ് ഉടമ ഗിരീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button