Latest NewsNewsIndia

ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണം

കേന്ദ്രത്തിന് നേതാക്കളുടെ കത്ത്

ബെംഗളൂരു: ഉത്തര്‍പ്രദേശിന് പിന്നാലെ രാജ്യവ്യാപകമായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണമെന്നാവശ്യം ഉയരുന്നു. കര്‍ണാടകയിലെ ബിജെപി നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമാനമായ നിരോധനം നടപ്പാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആവശ്യം ഉയര്‍ന്നത്.

Read Also: കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽത്തല്ലി: പിന്നിലെ കാരണമിത്

ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button