Latest NewsKeralaNews

പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂള്‍ വിട്ടത്.

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും സ്കൂള്‍ യൂണിഫോമിലാണ്.

read also: മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കൊച്ചുകുട്ടികള്‍ റോഡരികില്‍ നിന്നത് ഒരു മണിക്കൂറോളം

ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂള്‍ വിട്ടത്. എന്നാല്‍ ഏറെ വൈകിയും കുട്ടികൾ വീട്ടിൽ എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കാണാതായ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button