KasargodKeralaNattuvarthaLatest NewsNews

ന​മ്പ​ർ പ്ലേ​റ്റില്ലാ​ത്ത മോ​ട്ടോ​ർ​ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി സ​ഞ്ചാ​രം: യുവാവ് അറസ്റ്റിൽ

ക​ർ​ണാ​ട​ക ഉ​പ്പി​ന​ങ്ങാ​ടി ന​ജീ​ർ​ക്കാ​റി​ലെ മു​ഹ​മ്മ​ദ് ഷാ​ഫി(30)​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

മേ​ൽ​പ​റ​മ്പ്​: ന​മ്പ​ർ പ്ലേ​റ്റില്ലാ​ത്ത മോ​ട്ടോ​ർ​ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി സ​ഞ്ച​രി​ച്ച യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ക​ർ​ണാ​ട​ക ഉ​പ്പി​ന​ങ്ങാ​ടി ന​ജീ​ർ​ക്കാ​റി​ലെ മു​ഹ​മ്മ​ദ് ഷാ​ഫി(30)​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ദു​മ ന​മ്പ്യാ​ർ കീ​ച്ച​ലി​ൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വും മോ​ട്ടോ​ർ​ബേ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read Also : കരുവന്നൂര്‍ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ല, ഇഡി ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിച്ച് ഗോകുലം ഗോപാലന്‍

കൂ​ടെയുണ്ടാ​യി​രു​ന്ന​ത് കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​യാ​യ അ​ശ്രു ആ​ണെ​ന്ന് പി​ടി​യി​ലാ​യ ഷാ​ഫി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മം​ഗ​ളൂരുനി​ന്നും ഒ​രാ​ളോ​ട് 1000 രൂ​പ ന​ൽ​കി വാ​ങ്ങി​യ ക​ഞ്ചാ​വാണെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. 52 ഗ്രാം ​ക​ഞ്ചാ​വാ​ണ് മോ​ട്ടോ​ർ ബൈ​ക്കി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. പ​ള്ളി​ക്ക​ര​യി​ൽ പോ​യി തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വാ​വ് പ​റ​യു​ന്നു.

മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ബൈ​ക്കും ക​ഞ്ചാ​വും ക​സ്റ്റ​ഡി​യി​ലെടു​ത്തു. മോ​ട്ടോ​ർ ബൈ​ക്കി​ന്റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. വാ​ഹ​ന​ത്തി​ന്റെ ര​ണ്ട് ന​മ്പ​ർ പ്ലേ​റ്റു​ക​ളും സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button