Latest NewsNewsTechnology

ഫീച്ചർ ഫോണുകളുടെ വിപണി വിഹിതം ഇത്തവണയും കൈക്കുമ്പിളിലാക്കി എച്ച്എംഡി ഗ്ലോബൽ, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്

നോക്കിയ ഫോണുകൾ അവതരിപ്പിച്ചാണ് ഇക്കുറിയും എച്ച്എംഡി ഗ്ലോബൽ വൻ വിപണി വിഹിതം സ്വന്തമാക്കിയിരിക്കുന്നത്

ഫീച്ചർ ഫോൺ വിപണിയിൽ ഇത്തവണയും മേധാവിത്തം തുടർന്ന് എച്ച്എംഡി ഗ്ലോബൽ. നോക്കിയ ഫോണുകൾ അവതരിപ്പിച്ചാണ് ഇക്കുറിയും എച്ച്എംഡി ഗ്ലോബൽ വൻ വിപണി വിഹിതം സ്വന്തമാക്കിയിരിക്കുന്നത്. ഐഡിസിയുടെ 2023 കലണ്ടർ വർഷത്തിലെ മൂന്നാം ത്രൈ മാസ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. കണക്കുകൾ പ്രകാരം, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 30.7 ശതമാനമാണ് എച്ച്എംഡി ഗ്ലോബൽ ഇന്ത്യയുടെ വിപണി വിഹിതം. അതേസമയം, എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 22.4 ശതമാനം വിപണി വിഹിതമാണ് നേടിയത്. മുൻ ത്രൈ മാസത്തെ അപേക്ഷിച്ച് 2.3 ശതമാനം വർദ്ധനവാണിത്.

പുതിയ ഡിസൈനുകൾ, ആകർഷകമായ നിറങ്ങൾ, ബാറ്ററി ശേഷി എന്നിവയാണ് വിപണി വിഹിതം നിലനിർത്താൻ എച്ച്എംഡി ഗ്ലോബലിനെ സഹായിച്ച പ്രധാന ഘടകം. നോക്കിയ 105 2022, നോക്കിയ 110, നോക്കിയ 110 4ജി, നോക്കിയ 225 4ജി, നോക്കിയ എക്സ്പ്രസ് മ്യൂസിക്, നോക്കിയ 5710 എന്നീ മോഡലുകൾക്കാണ് ഏറ്റവും അധികം ആവശ്യക്കാർ ഉള്ളത്. ഉപഭോക്തൃ- കേന്ദ്രീകൃതമായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കിയതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. ഓൺലൈൻ വിപണിയിലും, ഓഫ്‌ലൈൻ വിപണിയിലും വൻ സ്വീകാര്യതയാണ് ഈ സ്മാർട്ട്ഫോണുകൾ നേടിയെടുത്തത്.

Also Read: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: 3 ദിവസങ്ങൾക്ക് മുമ്പും കാർ പ്രദേശത്ത്:  പള്ളിക്കൽമൂതലയിലെ ദൃശ്യങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button