KeralaLatest NewsNews

പുതിയ തലമുറയിലെ കുട്ടികൾ മാറി ചിന്തിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു: വനിതാ കമ്മീഷൻ

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി ജി വിദ്യാർഥിനിയായ ഷഹന ജീവനൊടുക്കിയെന്ന പരാതിയിൽ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. ഷഹനയുടെ വെഞ്ഞാറമ്മൂട്ടിലുള്ള വസതിയിലെത്തി ഉമ്മയെ വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയും വനിതാ കമ്മിഷൻ അംഗങ്ങളായ വി ആർ മഹിളാമണിയും അഡ്വക്കേറ്റ് എലിസബത്ത് മാമ്മൻ മത്തായിയും സന്ദർശിച്ചു.

Read Also: അന്ന് കുടുങ്ങിയത് മലയിൽ, ഇന്ന് ലോക്കപ്പിനകത്തും; അഗ്നിശമന സേനയെയും പോലീസിനെയും 1 മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു

ആത്മഹത്യ ചെയ്യാൻ പ്രേരണയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനനിരോധന നിയമം അനുസരിച്ചും കേസെടുക്കാം. സ്ത്രീധനം ചോദിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവുകൾ ശേഖരിച്ചു കൊണ്ട് നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കിൽ ആത്മഹത്യാ പ്രേരണ കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ രേഖപ്പെടുത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസെടുക്കണം. ഷഹനയുടെ മരണം വളരെയേറെ വേദനയുണ്ടാക്കി. അതിലേറെ ആശങ്കയുമുണ്ട്. വിദ്യാസമ്പന്നമാണെന്നും സാംസ്‌കാരികമായി പ്രബുദ്ധരാണെന്നും നാം അഭിമാനിക്കുമ്പോൾ സ്ത്രീധനം നൽകി കൊണ്ട് വിവാഹം കഴിക്കില്ലെന്ന് പെൺകുട്ടികളും ഒരു കാരണവശാലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് ആൺകുട്ടികളും തന്റേടത്തോടെ പറഞ്ഞു മുന്നോട്ടു വരണം. പെൺകുട്ടികൾക്ക് എത്ര തന്നെ വിദ്യാഭ്യാസം നൽകിയാലും രക്ഷിതാക്കൾ ആഗ്രഹിക്കുന്നത് അവൾക്ക് സന്തുഷ്ടമായ ദാമ്പത്യജീവിതം ഉണ്ടാകണമെന്നാണ്. ഇതിനായി സ്ത്രീധനവും നൽകുന്നു. കേരളത്തിൽ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള സ്ത്രീധന കേസുകളിൽ എല്ലാം ഏറ്റവും ദുരന്തം അനുഭവിച്ചിട്ടുള്ളത് വിദ്യാസമ്പന്നരായ കുടുംബങ്ങളിലുള്ള പെൺകുട്ടികളാണെന്നതാണ്. വളരെ ഗൗരവത്തോടു കൂടി കേരളീയ സമൂഹം ഇക്കാര്യം ചർച്ച ചെയ്യേണ്ടതായിട്ടുണ്ടെന്ന് സതിദേവി അറിയിച്ചു.

സ്ത്രീധന നിരോധന നിയമം 1961ൽ നമ്മുടെ നാട്ടിൽ പാസാക്കിയിട്ടുണ്ട്. പക്ഷേ ഒരു പരാതി പോലും സ്ത്രീധന നിരോധന ഓഫീസറുടെ മുൻപാകെ എത്താറില്ല. പലപ്പോഴും ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാലായിരിക്കും രക്ഷിതാക്കൾ ഉൾപ്പെടെ തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം പറയുക. സ്ത്രീധനം ആവശ്യപ്പെടുന്ന സമയത്ത് അങ്ങനെ വിവാഹം നടത്തില്ലെന്നും ചോദിച്ചതിന്റെ പേരിൽ പരാതി നൽകാനും രക്ഷിതാക്കൾ മുന്നോട്ടു വരണം. ഇങ്ങനെ വന്നാൽ സ്ത്രീധനം ചോദിക്കുന്നതിനെതിരേ നല്ല ഭയം സമൂഹത്തിലുണ്ടാകുമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.

Read Also: ‘എനിക്കായി കളിക്കുന്നതിലാണ് എന്റെ ശ്രദ്ധ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല’: വിമർശകരോട് സഞ്ജു സാംസൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button