Latest NewsNewsMobile PhoneTechnology

കാത്തിരിപ്പുകൾ ഉടൻ അവസാനിക്കും! ബജറ്റ് റേഞ്ചിൽ ഷവോമി റെഡ്മി നോട്ട് 13 അടുത്ത വർഷം വിപണിയിലേക്ക്

6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ്

ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ മനം കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 13 സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2024 ജനുവരിയിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിക്കുക. എന്നാൽ, കൃത്യമായ ലോഞ്ച് തീയതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബഡ്ജറ്റ് റേഞ്ചിൽ പുറത്തിറക്കുന്ന, 5ജി പിന്തുണയുള്ള സ്മാർട്ട്ഫോൺ കൂടിയാണ് റെഡ്മി നോട്ട് 13. അതുകൊണ്ടുതന്നെ, താങ്ങാൻ കഴിയുന്ന വിലയിൽ അത്യാധുനിക ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഷവോമി റെഡ്മി നോട്ട് 13 മികച്ച ഓപ്ഷനായിരിക്കും. ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകളെ കുറിച്ച് അറിയാം.

6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡയടെക് ഡെമൻസിറ്റി 6080 എംടി6833 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുക. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് വി13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 100 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിങ്ങനെയാണ് പിൻഭാഗത്തെ ക്യാമറ. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 16 മെഗാപിക്സലാണ് നൽകിയിരിക്കുന്നത്. 5100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഷവോമി റെഡ്മി നോട്ട് 13 സ്മാർട്ട്ഫോണുകളുടെ വില 13,690 രൂപ മുതൽ പ്രതീക്ഷിക്കാവുന്നതാണ്.

Also Read: ആകർഷകമായ നിറങ്ങളിൽ ഇൻഫിനിക്സ് സ്മാർട്ട് 8 വരുന്നു! ഇങ്ങനെ പർച്ചേസ് ചെയ്താൽ 600 രൂപ കിഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button