Latest NewsNewsIndia

ആര്‍ട്ടിക്കിള്‍ 370: സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read Also: മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​ൻ ക​ത്തി​ന​ശി​ച്ചു

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധി ചരിത്രപരവും 2019 ഓഗസ്റ്റ് 5-ന് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിത്. കൂടുതല്‍ ശക്തമായ ഇന്ത്യ നിര്‍മ്മിക്കാന് പ്രതീക്ഷ നല്‍കുന്ന വിധിയാണ് ഇത്’, മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.

2019 ഓഗസ്റ്റ് 5ന് 61നെതിരെ 125 വോട്ടുകള്‍ക്കാണ് ജമ്മുകശ്മീര്‍ പുനഃസംഘടന ബില്ല് അമിത് ഷാ രാജ്യ സഭയില്‍ അവതരിപ്പിക്കുന്നത്. പിറ്റേന്ന് 67 നെതിരെ 367 വോട്ടുകള്‍ക്ക് ബില്ല് ലോക്‌സഭയിലും പാസായി. അന്ന് തന്നെ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button