Latest NewsNews

ആഭ്യന്തര ആൽക്കഹോൾ വിപണി കീഴടക്കാൻ ഇനി കൊക്ക-കോളയും! തുടക്കം ഈ സംസ്ഥാനങ്ങളിൽ

ഇന്ത്യൻ വിപണിയിൽ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടാണ് കൊക്കക്കോളയുടെ പുതിയ മുന്നേറ്റം

ആഭ്യന്തര ആൽക്കഹോൾ വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കി കൊക്ക-കോള. സോഫ്റ്റ്‌ ഡ്രിങ്ക് വിപണന രംഗത്ത് വൻ വിപണി വിഹിതമുള്ള കൊക്ക-കോള ഇതാദ്യമായാണ് ഇന്ത്യയിലെ ആൽക്കഹോൾ വിപണിയിൽ സാന്നിധ്യം അറിയിക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ആൽക്കഹോൾ റെഡി ടു ഡ്രിങ്ക് പാനീയമായ ലെമൺ- ഡൗ ആണ് ഇത്തവണ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ലെമൺ- ഡൗ ആദ്യമെത്തുക. ബ്രാണ്ടി, വോഡ്ക എന്നിവയ്ക്ക് സമാനമായ രീതിയിൽ വാറ്റിയെടുത്ത മദ്യമാണ് ലെമൺ- ഡൗ.

ഇന്ത്യൻ വിപണിയിൽ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടാണ് കൊക്ക-കോളയുടെ പുതിയ മുന്നേറ്റം. 250 മില്ലിലിറ്ററിന്റെ ലെമൺ- ഡൗ ബോട്ടിലിന് 230 രൂപ വരെയാണ് വില. ചുഹായി (Chu-hi) എന്നറിയപ്പെടുന്ന ആൾക്കഹോളിക് കോക്ക്ടെയിലായ ലെമൺ- ഡൗ ആദ്യമായി അവതരിപ്പിച്ചത് ജാപ്പനീസ് വിപണിയിലാണ്. 2018-ലാണ് കൊക്ക-കോള ഈ പാനീയം ജപ്പാനിൽ അവതരിപ്പിച്ചത്. ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് പുറമേ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ ഏതാനും ചില രാജ്യങ്ങളിലും ലെമൺ- ഡൗ വിറ്റഴിക്കുന്നുണ്ട്.

Also Read: ‘ചെറുക്കുന്നത് കാവിവല്‍ക്കരണത്തെ, എസ്എഫ്ഐയ്ക്ക് ഷെയ്ക്ഹാന്‍ഡ്’- മന്ത്രി മുഹമ്മദ് റിയാസ്

യുകെ, നെതർലാൻഡ്‌സ്, സ്‌പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അബ്‌സലട്ട് വോഡ്കയും സ്‌പ്രൈറ്റും സംയോജിപ്പിച്ച് ഒരു പ്രീ-മിക്‌സ്ഡ് കോക്‌ടെയിൽ 2024-ൽ പുറത്തിറക്കാൻ കൊക്ക-കോള പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമേ, ഗുജറാത്തിലെ സാനന്ദിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കൊക്ക-കോള 3,000 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button