Latest NewsKeralaNews

ഓർക്കാട്ടേരിയിലെ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർതൃമാതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. നബീസ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഭർത്താവിന്റെ അമ്മാവനായ ഹനീഫയെ അറസ്റ്റ് ചെയ്തിരുന്നു. ഷബ്‌നയെ ഹനീഫ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ടു

ഇതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭർതൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസിൽ പ്രതി ചേർത്തത്. ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

ഷബ്‌നയുടെ ഭർതൃപിതാവും സഹോദരിയും നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷബ്‌നയുടെ ഭർത്താവിന് മരണത്തിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Read Also: ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലേക്ക് ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button