CricketLatest NewsNewsSports

‘സഞ്ജു ഓപ്പണറോ വിക്കറ്റ് കീപ്പറോ അല്ല’; വ്യക്തത വരുത്തി കെ.എല്‍ രാഹുല്‍

ജൊഹാനസ്ബര്‍ഗ്: ഇന്ത്യൻ ടീമിൽ സഞ്‍ജു സാംസന്റെ റോൾ എന്തെന്ന കാര്യത്തിൽ വ്യക്തത വരുത്തി കെ.എൽ രാഹുൽ. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവഗണിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കിട്ടുന്ന അവസാന അവസരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര. ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയും ഏകദിന ടീമിലില്ലാത്തതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ഇതിനിടെയാണ് കെ.എൽ രാഹുലിന്റെ പ്രതികരണം.

ഏകദിന പരമ്പരക്ക് തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ സഞ്ജു ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യുക എന്ന് വ്യക്തമാക്കിയിരിക്കുന്നത്. സഞ്ജുവിനെ മധ്യനിര ബാറ്ററായാണ് പരിഗണിക്കുന്നതെന്നും അഞ്ചാമതോ ആറാമതോ ഫിനിഷറായിട്ടാവും സഞ്ജു ഇറങ്ങുകയെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, സഞ്ജു കീപ്പറായി പ്ലേയിംഗ് ഇലവനില്‍ എത്തുമോ എന്ന കാര്യത്തില്‍ രാഹുല്‍ ഉറപ്പു നല്‍കിയില്ല.

‘ഏകദിന ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ സഞ്ജു മധ്യനിരയിലാണ് കളിക്കാറുള്ളത്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് സഞ്ജു ഇന്ത്യക്കായി ഇറങ്ങുക. വരുന്ന മത്സരത്തില്‍ ഞാന്‍ തന്നെയാകും വിക്കറ്റ് കീപ്പറായി കളിക്കുക. എന്നാല്‍ പരമ്പരയിലെ ഏതെങ്കിലും മത്സരങ്ങളില്‍ അവസരം വരുമ്പോള്‍ സഞ്ജുവിനെ കീപ്പറായി ഉപയോഗിക്കാനും ശ്രമിക്കും’, രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button