Latest NewsNewsIndia

ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, ജോസ് കെ മാണി ഉള്‍പ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. 45 അംഗങ്ങളെ ഇന്ന് സസ്പെന്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന പുകയാക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതാണ് കടുത്ത നടപടിയിലേക്ക് എത്തിച്ചത്.

read also: സ്വർണ സമ്പാദ്യ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരാണോ? സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപിക്കാം

ലോക്സഭയില്‍ നിന്ന് 34 അംഗങ്ങളെ ഇന്ന് പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യസഭയില്‍ 45 പേരെ സസ്പെന്റ് ചെയ്തത്. കോണ്‍ഗ്രസ് എംപിമാരായ ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ തുടങ്ങി പ്രമുഖ നേതാക്കളെ എല്ലാം സസ്പെന്റ് ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുംവരെയാണ് സസ്പെന്‍ഷന്‍.

പാര്‍ലമെന്റ് ആക്രമണം സംബന്ധിച്ച് സര്‍ക്കാര്‍ സഭയില്‍ കൃത്യമായ പ്രതികരണം നടത്താതിരുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. 11 എംപിമാരുടെ സസ്പെന്‍ഷന്‍ പ്രവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ തടഞ്ഞിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം കാരണം ഇന്ന് നടപടികള്‍ തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button