KeralaLatest NewsNews

കണ്ണൂരിനോടും കേരളത്തോടും എന്തിനാണ് ഇത്ര വിദ്വേഷം? മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഷട്ട് യുവര്‍ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും, ഗവര്‍ണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഗവര്‍ണര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കണ്ണൂരിന്റെ ബ്ലഡി ഹിസ്റ്ററി തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ല. കോളനി വിരുദ്ധ പോരാട്ടത്തില്‍ നിരവധിപേര്‍ രക്ഷസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷം? കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ ആര്‍എസ്എസ് തെരഞ്ഞെടുപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സിലാക്കണം. അന്ന് വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങള്‍ക്ക് കാവല്‍ നിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേത്, അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയന്‍ എന്ന കാര്യം ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം’, മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button