MollywoodNewsEntertainment

സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ അന്തരിച്ചു

സൂപ്പർ സ്റ്റാർ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്

ബംഗളൂരു: സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനും ഗായകനുമായ ജോളി ബാസ്റ്റ്യൻ അന്തരിച്ചു. അൻപത്തിയേഴു വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. അങ്കമാലി ഡയറീസ്, കണ്ണൂർ സ്ക്വാഡ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്‌സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് , അയാളും ഞാനും തമ്മിൽ , ഹൈവേ , ജോണി വാക്കർ , ബട്ടർഫ്‌ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്നു. വിവിധ ഭാഷകളിലായി നാന്നൂറിൽ അധികം സിനിമകൾ ചെയ്തിട്ടുണ്ട്.

read also: ദേശീയപാതയിൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു: ആറുപേര്‍ക്ക് പരിക്ക്

കന്നഡ ചിത്രമായ നിനാഗഗി കദിരുവേ, തമിഴ് സിനിമ ലോക്ക്ഡൗൺ എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകൾ എന്ന പേരിൽ ഒരു ഇവന്റ് മാനേജ്‌മെന്റും ഗാനതരംഗ ഓർക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു. ട്രൂപ്പിലെ പ്രധാന ഗായകൻ കൂടിയാണ് ജോളി ബാസ്റ്റ്യൻ.

1966 സെപ്റ്റംബർ 24 ന് ആലപ്പുഴയിലാണ് ജനിച്ചത്. ബൈക്ക് സ്റ്റണ്ട് രംഗത്ത് 17-ാം വയസ്സിൽ കന്നഡ സൂപ്പർ സ്റ്റാർ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്.

shortlink

Post Your Comments


Back to top button