Latest NewsIndiaInternational

ജെയ്‌ഷെ മുഹമ്മദ് കൊടും ഭീകരൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ഇന്റർനെറ്റ് കട്ട് ചെയ്ത് പാക് സൈന്യം

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടതായി വിവരം. പാകിസ്ഥാനിൽ വെച്ച് പുതുവത്സരത്തിൽ അജ്ഞാതർ നടത്തിയ ബോംബാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. മസ്ജിദിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

അസ്ഹർ ബഹവൽപൂർ മസ്ജ്ദിലെ പതിവ് പ്രാർത്ഥനയ്‌ക്കെത്തിയതായിരുന്നു ഇന്ത്യ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ മൗലാന മസൂദ് അസ്ഹർ. എന്നാൽ അജ്ഞാതരായ ആയുധധാരികൾ സ്ഫോടനം നടത്തുകയായിരുന്നു. അതേസമയം, ഇയാൾക്ക് കടുത്ത വൃക്കരോഗമാണെന്നും മരണപ്പെട്ടതായും മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്തായാലും മസൂദ് അസറിന്റെ മരണവാർത്ത പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇയാൾ കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ പാകിസ്ഥാൻ ആർമി റദ്ദ് ചെയ്തിരിക്കുകയാണ്.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള പ്രമേയം നാല് തവണ ചൈന തടഞ്ഞു. പാകിസ്ഥാനാണ് ഇക്കാര്യത്തിൽ ചൈനയെ സ്വാധീനിച്ചിരുന്നത്. ഒടുവിൽ ഐക്യരാഷ്ട്ര രക്ഷാസമിതി ഇയാളെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കുകയായിരുന്നു.ഇന്ത്യക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഇയാളുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button