IdukkiKeralaLatest NewsNews

മകരവിളക്ക്: പമ്പ മുതൽ സന്നിധാനം വരെ വിപുലമായ സേവനങ്ങളുമായി വനം വകുപ്പ്, കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും

മകരജ്യോതി കാണാൻ എത്തുന്ന തീർത്ഥാടകർ യാതൊരു കാരണവശാലും കാടിനുള്ളിൽ ടെന്റ് കെട്ടി താമസിക്കാൻ പാടുള്ളതല്ല

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി വനം വകുപ്പ്. പമ്പ മുതൽ സന്നിധാനം വരെയും, പുൽമേട് മുതൽ സന്നിധാനം വരെയുമാണ് ക്രമീകരണങ്ങൾ ഒരുക്കുക. ഇതിനായി നൂറോളം ഫോറസ്റ്റ് ഓഫീസർമാരെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചു.

വരും ദിവസങ്ങളിൽ ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് സ്നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചർമാർ, പ്രൊട്ടക്ഷൻ വാച്ചർമാർ എന്നിവരെ പ്രത്യേക സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ആവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസും ലഭ്യമാണ്. ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്ക്കറ്റ് നൽകുന്നതിനായി സ്പെഷ്യൽ ടീം, റാപ്പിഡ് റെസ്പോൺസ് ടീം തുടങ്ങിയവരും സന്നിധാനത്ത് ഉണ്ടാകും. അതേസമയം, മകരവിളക്ക് കാണാൻ എത്തുന്നവർക്ക് വനവകുപ്പ് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Also Read: വീട്ടില്‍ ഒരിക്കലും ഈ ദിക്കില്‍ മണി പ്ളാന്റ് വളര്‍ത്തരുത്, അതിദാരിദ്ര്യം ഫലം!!

മകരജ്യോതി കാണാൻ എത്തുന്ന തീർത്ഥാടകർ യാതൊരു കാരണവശാലും കാടിനുള്ളിൽ ടെന്റ് കെട്ടി താമസിക്കാൻ പാടുള്ളതല്ല. കൂടാതെ, മകരജ്യോതി ദർശിക്കാൻ മരങ്ങളിൽ കയറിയിരിക്കുന്നതും ഒഴിവാക്കണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ എന്നിവർ ഒരിക്കലും കാനനപാത സ്വീകരിക്കാൻ പാടില്ല. കൃത്യമായ വഴികളിലൂടെ മാത്രം ശബരിമലയിലേക്ക് എത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button