Latest NewsKeralaNews

കഴിഞ്ഞ വര്‍ഷം പങ്കെടുത്തത് 570 പേർ, ഇത്തവണ അബ്ദുൾ വഹാബ് മാത്രം; പിണറായിയുടെ വിരുന്ന് ഷോ ഓഫ് മാത്രമോ?

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര വിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ വിരുന്നിൽ പങ്കെടുത്തു. സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനെ തുടർന്നാണ് കെസിബിസി പ്രതിനിധികൾ വിരുന്നിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. മസ്‌ക്കറ്റ് ഹോട്ടലിലാണ് വിരുന്ന് നടക്കുന്നത്. പി വി അബ്ദുൾ വഹാബ് എം പി മാത്രമാണ് യുഡിഎഫിൽ നിന്ന് വിരുന്നിൽ പങ്കെടുത്തത്.

വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ തവണയും ഗവർണർക്ക് ക്ഷണമുണ്ടായിരുന്നില്ല. സർക്കാർ-ഗവർണർ പോര് മുറുകുന്ന സാചര്യത്തിൽ അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് രാഷ്ട്രീയ പകപോക്കലിനെ തുടർന്നാണെന്ന ആരോപണം സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും ബിജെപി നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. അബ്ദുൽ വഹാബ് ഒഴിച്ച് മറ്റാരും ഇതുവരെ വിരുന്നിൽ പങ്കെടുക്കാനെത്തിയില്ല. 570 പേരായിരുന്നു കഴിഞ്ഞ വർഷം വിരുന്നിൽ പങ്കെടുത്തത്.

അതേസമയം, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒന്നര മാസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. നവകേരളസദസ് ആയിരുന്നതിനാൽ പതിവ് കാബിനറ്റ് ഇതുവരെ വിവിധ ജില്ലകളിലായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി ഇന്നത്തെ യോഗം പരിഗണിച്ചേക്കും. ഈ മാസം അവസാനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങാനാണ് ആലോചന. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button