Latest NewsNews

അനിയന്ത്രിത തിരക്ക്, ശബരിമല സന്നിധാനത്തെ കൈവരി തകര്‍ന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ശ്രീകോവിലിന് സമീപത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം ഉണ്ടായത്. ഫ്‌ളൈ ഓവറില്‍ നിന്നും ശ്രീകോവിന് മുന്‍പിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്.

Read Also: കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കില്ല

തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാന്‍ കയറ് കെട്ടി.

അതേസമയം, ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മകരവിളക്ക് ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും.

ജനുവരി 15നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2 മണിക്ക് തിരു നടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കു ശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. വൈകീട്ട് 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button