Latest NewsKeralaNews

കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണന, പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇനി ഡല്‍ഹിയിലേയ്ക്ക്

ജന്തര്‍ മന്ദറില്‍ പ്രതിഷേധം

തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ ഫെബ്രുവരി 8ന് സമരം നടത്താന്‍ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമായി. കേരള ഹൗസില്‍ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തര്‍ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചിട്ടുണ്ട്.

Read Also: ‘ഒരിക്കല്‍കൂടി മോദി സര്‍ക്കാര്‍’, താമര വരച്ച് ജെപി നദ്ദ: രാജ്യവ്യാപകമായി ചുവരെഴുത്ത് ക്യാംപയിന് തുടക്കമിട്ട് ബിജെപി

ബിജെപി മുഖ്യമന്ത്രിമാര്‍ക്കും സമരത്തിന് ക്ഷണിച്ച് കത്ത് നല്‍കും. ഇടത് സര്‍ക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു. ഡല്‍ഹിയിലെ സമര ദിവസം കേരളത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും ഇ.പി ജയരാജന്‍ അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button