KeralaLatest NewsNews

ഇതൊരു മാസ് പടമാണെന്നും ഫാൻസ് സിനിമയാണെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല: ലിജോ ജോസ്

ഇത്ര വൈരാഗ്യം എന്തിനാണ്?

മായാളത്തിന്റെ പ്രിയ താരം മോഹൻലാൽ നായകനായി എത്തിയ ‘മലൈക്കോട്ടെ വാലിബൻ’ എന്ന ലിജോ ജോസ് ചിത്രത്തിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. ഇതിനു മറുപടിയുമായി സംവിധായകൻ ലിജോ ജോസ്.

ഒന്നര വർഷത്തോളം കഷ്ടപ്പെട്ടാണ് ‘മലൈക്കോട്ടെ വാലിബൻ’ ചിത്രീകരിച്ചത്. കണ്ടുപരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാ സിനിമകളിലും വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു. ഫെരാരി എൻജിൻ ഉപയോഗിച്ച്‌ ഒടുന്ന വണ്ടിയല്ല ഈ സിനിമ. മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണെന്നും ലിജോ ജോസ് പറഞ്ഞു.

READ ALSO:ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികമായി ഉപദ്രവിച്ചു: ഡോക്ടര്‍ക്ക് തടവും പിഴയും

‘മോഹൻലാലിനെ കാണേണ്ട രീതിയില്‍ തന്നെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. നമ്മള്‍ കണ്ടുപരിചയിച്ച രീതി തന്നെ വേണമെന്ന് വാശി പിടിക്കുന്നതില്‍ അർഥമില്ല. നമ്മുടെ കാഴ്ച വേറെ ഒരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടെ മാത്രം കാഴ്ചയാകണം. നമുക്ക് കിട്ടിയ രുചി വേറൊരാളുടെ നാവില്‍നിന്നു കിട്ടിയ രുചിയാകരുത്. നിങ്ങളുടെ അഭിപ്രായം അറിയാൻ സ്വയം കണ്ട് വിലയിരുത്തുക. ഇപ്പോഴും ഒരു മാറ്റവും വരുത്താൻ ആലോചിക്കുന്നില്ല, സ്വാധീനിക്കുവാനും ശ്രമിക്കുന്നില്ല (സ്റ്റില്‍ നോ പ്ലാൻസ് ടു ചെയ്ഞ്ച്, സ്റ്റില്‍ നോ പ്ലാൻസ് ടു ഇംപ്രസ്)’- ലിജോ പറഞ്ഞു

ഫസ്റ്റ് ഷോ കഴിഞ്ഞത് മുതല്‍ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായങ്ങള്‍ ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ ആറു മണിക്കു കാണുന്ന ഓഡിയൻസും വൈകിട്ട് വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. പക്ഷെ, നിർഭാഗ്യവശാല്‍ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയൻസ് പറഞ്ഞു പരത്തുന്ന അഭിപ്രായം മറ്റുള്ളവരെ സ്വാധീനിക്കുന്നു. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. എന്തിനാണ് ഈ വിദ്വേഷം പ്രചരിപ്പിക്കുന്നത്? എന്ത് ഗുണമാണ് ഇതില്‍നിന്ന് ലഭിക്കുന്നത്? ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയില്‍ വിശ്വസിച്ച്‌ എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്?

ഇതുവരെ ചെയ്ത സിനിമകളുടെ അനുഭവം കൂട്ടിവച്ചാണ് ഈ സിനിമയെടുത്തിരിക്കുന്നത്. അടുത്ത സിനിമയെടുക്കുമ്ബോള്‍ ഈ സിനിമയില്‍നിന്നുള്ള അനുഭവം കൂടി ഉപകരിക്കും. ഒരു മോശം സിനിമ നല്‍കാനല്ല ഇതെടുത്തത്. ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കായി എടുത്ത സിനിമയുമല്ല ‘വാലിബൻ’. എന്റെ കാഴ്ചയാണ് ഞാൻ ആളുകള്‍ക്കു കൊടുത്തത്. റിലീസായ ശേഷം വരുന്ന പ്രതികരണങ്ങളില്‍ ചിലത് ഷോക്കിങ്ങായിരുന്നു. പണം മുടക്കിയ നിർമാതാക്കളെ വീണ്ടും സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കണം ഈ സിനിമയുടെ റിസല്‍ട്ട്. പക്ഷെ, എല്ലാവരുടേയും മനസ് മടുത്ത നിലയിലാണ്. അതുകൊണ്ടാണ് എനിക്കിവിടെ ഒറ്റയ്ക്കിരുന്നു സംസാരിക്കേണ്ടി വന്നത്. തിയറ്ററില്‍ സിനിമ കാണുന്ന പ്രേക്ഷകൻ ഇതറിയേണ്ട കാര്യമില്ല. ആദ്യഭാഗം വിജയിപ്പിക്കണം, എന്നാലേ രണ്ടാം ഭാഗത്തിലേക്ക് കടക്കാൻ പറ്റൂ.

സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായി ദുഃഖിക്കുകയോ ചെയ്യുന്ന ഒരാളല്ല ഞാൻ. പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. പണ്ടൊക്കെ 99 ദിവസമൊക്കെ ഒരു സിനിമ തിയറ്ററുകളില്‍ ഓടാറുണ്ട്. ഇന്നതൊരു 28 ദിവസമായി ചുരുങ്ങി. ഈ സിനിമ തിരശീലയില്‍ കാണാൻ ഓഡിയൻസിനുള്ള അവസരം 28 ദിവസമാണ്. അവരാണ് ഇത് എവിടെ കാണണം എന്നു തീരുമാനിക്കുന്നത്. ഇതു തിയറ്ററില്‍ തന്നെ പോയി കണ്ട് അനുഭവിക്കേണ്ട സിനിമയാണ്.’- ലിജോ ജോസ് പറഞ്ഞു.

shortlink

Post Your Comments


Back to top button