Latest NewsIndiaNews

സ്ത്രീകൾക്ക് നേടാം 1 കോടി രൂപയുടെ അപകട ഇൻഷുറൻസ്, വായ്പകൾക്ക് പ്രത്യേക പലിശ നിരക്കും: അറിയാം ഈ പദ്ധതിയെ കുറിച്ച്

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശസാൽകൃത ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്താകെ 5000ൽ അധികം ശാഖകളാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ളത്. വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ പദ്ധതികൾ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തികച്ചും സ്ത്രീകൾക്ക് മാത്രമായുള്ള സേവിംഗ്സ് അക്കൗണ്ടാണ് നാരി ശക്തി. 18 വയസും അതിന് മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് തുറക്കാം.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്‌ക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടല്ല. മറിച്ച് സ്ത്രീകളെ സ്വതന്ത്ര വരുമാന സ്രോതസ്സിലൂടെ ശാക്തീകരിക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയാണെന്ന് പറയാം. ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ആഭ്യന്തര ശാഖ സന്ദർശിച്ചും സ്ത്രീകൾക്ക് നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് തുറക്കാം. ഓൺലൈനായി അക്കൗണ്ട് തുറക്കാനാഗ്രഹിക്കുന്നവർക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ബാങ്ക് ഓഫ് ഇന്ത്യയുടെ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് നിരവധി ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അവയിൽ ചിലത്;

വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ : നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് 1 കോടി രൂപവരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയുണ്ട്.

ആരോഗ്യ ഇൻഷുറൻസിലും ഉൽപ്പന്നങ്ങളിലും കിഴിവുകൾ : നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ആരോഗ്യ ഇൻഷുറൻസിലും വെൽനസ് ഉൽപ്പന്നങ്ങളിലും ആകർഷകമായ കിഴിവുകൾ ലഭിക്കും. സ്ത്രീകളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ബാങ്ക് അതുവഴി ലക്ഷ്യമിടുന്നത്.

ലോക്കർ സൗകര്യങ്ങളിൽ ആകർഷകമായ കിഴിവുകൾ: സ്വർണം, ഡയമണ്ട് തുടങ്ങിയ വിലയേറിയ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്കർ സൗകര്യങ്ങളിൽ ആകർഷകമായ കിഴിവുകൾ നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് നേടാം.

പലിശ നിരക്കിൽ ഇളവ് : നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ടുള്ള സ്ത്രീകൾക്ക് റീട്ടെയിൽ ലോണുകൾക്ക് പ്രത്യേക പലിശ നിരക്കിന് അർഹതയുണ്ട്.

സൗജന്യ ക്രെഡിറ്റ് കാർഡ് : നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ക്രെഡിറ്റ് കാർഡ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

shortlink

Post Your Comments


Back to top button