Latest NewsNewsIndia

വന്ദേ ഭാരത് ട്രെയിൻ യാത്രയിൽ അഭിമാനകരമായ നേട്ടവുമായി കേരളം, ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ

രാജ്യത്ത് 41 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്

ഇന്ത്യയിലെ വന്ദേ ഭാരത് ട്രെയിൻ യാത്രയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളം. രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്നത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്. ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം പേരാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ യാത്ര ചെയ്യുന്നത്. കേരളം കഴിഞ്ഞാൽ ഡൽഹി-വാരണാസി, ഡൽഹി-കത്ര റൂട്ടുകളിലാണ് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത്. ഈ റൂട്ടുകളിലെ ഒക്യുപെൻസി റേറ്റ് 120 ശതമാനമാണ്.

ചെന്നൈ-തിരുനെൽവേലി റൂട്ടിൽ 119 ശതമാനവും, മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 114 ശതമാനവും, സെക്കന്ദരാബാദ്-വിശാഖപട്ടണം റൂട്ടിൽ 110 ശതമാനം യാത്രക്കാരുമാണ് ഉള്ളത്. നിലവിൽ, രാജ്യത്ത് 41 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ രണ്ടെണ്ണം തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്. യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ മംഗളൂരു-ഗോവ വന്ദേ ഭാരതാണ്. ഈ റൂട്ടിൽ 50 ശതമാനം യാത്രക്കാർ മാത്രമാണ് സഞ്ചരിക്കുന്നത്.

Also Read: ടോസിലൂടെ ഇന്ത്യ നേടിയെടുത്ത ആഡംബര ബഗ്ഗി, ചരിത്രം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button