NewsHealth & Fitness

വിവിധ രക്ത ഗ്രൂപ്പുകാർ കഴിക്കേണ്ട ഭക്ഷണവും ഒഴിവാക്കേണ്ട ഭക്ഷണവും അറിയാം

നമ്മളോരോരുത്തരുടേയും രക്ത ഗ്രൂപ്പുകൾ വ്യത്യസ്ത രക്തഗ്രൂപ്പായിരിയ്ക്കും. എന്നാല്‍ ഇന്നത്തെ കാലത്തെ ഭക്ഷണ രീതികളിലുള്ള വ്യത്യസ്തത കൊണ്ട് നമ്മുടെ രക്തഗ്രൂപ്പുകൾക്കും ചില കാര്യങ്ങളുണ്ട്.

എന്നാല്‍ രക്തഗ്രൂപ്പനുസരിച്ച്‌ നമ്മുടെ ഭക്ഷണവും ക്രമീകരിക്കാം. ഇത് ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ഭക്ഷണങ്ങളാണ് രക്തഗ്രൂപ്പിലെ വ്യത്യാസമനുസരിച്ച്‌ നമ്മള്‍ കഴിക്കേണ്ടതെന്നു നോക്കാം.

ഗ്രൂപ്പ് എയില്‍ പെട്ട രക്തമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിയ്ക്കേണ്ടത്. ഈ ഗ്രൂപ്പില്‍ പെട്ടവര്‍ ആപ്പിള്‍, ഈന്തപ്പഴം, പ്രോട്ടീനുകള്‍, പച്ചക്കറികള്‍ എന്നിവയാണ് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത്.

ബി ഗ്രൂപ്പില്‍ പെട്ട രക്തമുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യവിഭവങ്ങള്‍ക്ക് ഭക്ഷണശൈലിയില്‍ പ്രാധാന്യം നല്‍കണം. മാത്രമല്ല കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ഒ ഗ്രൂപ്പുകാര്‍ കഴിക്കേണ്ടത് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ്. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ഗ്രൂപ്പ്കാര്‍ക്ക് സാധ്യത കൂടുതലാണ്. ചിക്കനും മട്ടനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുട്ടയും പയറുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.

എ ബി ഗ്രൂപ്പില്‍ പെട്ടവര്‍ പ്രധാനമായും പാലുല്‍പ്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല മദ്യം പൂര്‍ണ്ണമായും ഉപേക്ഷിക്കണം.

shortlink

Post Your Comments


Back to top button