Latest NewsNewsTechnology

ഇന്ത്യയിൽ ഉപഗ്രഹധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി സ്റ്റാർലിങ്ക്

2022 നവംബറിലാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ ആദ്യമായി പ്രവർത്തനാനുമതി തേടിയത്

ഇന്ത്യൻ ടെലികോം രംഗത്ത് പുതുചരിത്രം കുറിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക്. ഇന്ത്യയിൽ അധികം വൈകാതെ ഉപഗ്രഹധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. ഇതിനായുള്ള പ്രാഥമികാനുമതി കമ്പനി തേടിയിട്ടുണ്ട്. നിലവിൽ, ആഗോളതലത്തിൽ മൊബൈലുകൾ ഉപയോഗിച്ചുള്ള വ്യക്തിഗത ആശയവിനിമയത്തിന് ആവശ്യമായ ലൈസൻസിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ സേവനങ്ങൾ തുടങ്ങണമെങ്കിൽ സ്പെക്ട്രം അനുമതി നിർബന്ധമാണ്.

2022 നവംബറിലാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ ആദ്യമായി പ്രവർത്തനാനുമതി തേടിയത്. ഇതിനാവശ്യമായ സുരക്ഷാ പരിശോധനകൾ ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പൂർത്തിയാക്കിയിരുന്നു. മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലാകുമ്പോൾ സന്ദേശം അയക്കാനും, സാറ്റലൈറ്റ് നെറ്റ്‌വർക്ക് വഴി ഡാറ്റ ഉപയോഗിക്കുന്നതിനുള്ള ഡയറക്ട് ടു മൊബൈൽ-ഡി2എം സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. നിലവിൽ, ഭാരതി ഗ്രൂപ്പിന്റെ വൺവെബ് ഇന്ത്യ, റിലയൻസിന്റെ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എന്നിവയ്ക്ക് മാത്രമേ ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ അനുമതിയുള്ളൂ.

Also Read: റിപ്പബ്ലിക് ദിനാഘോഷത്തിൽ ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു- പരാതി, സസ്‌പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button