Latest NewsNewsIndia

പരീക്ഷ പേ ചർച്ച ഇന്ന്: പ്രധാനമന്ത്രിയുമായി സംവദിക്കാൻ 4000 പേർക്ക് അവസരം

ഇത്തവണ രണ്ട് കോടിയിലധികം വിദ്യാർത്ഥികളാണ് പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്

ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാനും മികച്ച വിജയം കൈവരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന് നടക്കും. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ രാവിലെ 11 മണി മുതലാണ് പരീക്ഷ പേ ചർച്ചകൾക്ക് തുടക്കമാകുക. പരീക്ഷ പേ ചർച്ചയുടെ ഏഴാം പതിപ്പാണ് ഇന്ന് നടക്കുന്നത്.

ഇത്തവണ രണ്ട് കോടിയിലധികം വിദ്യാർത്ഥികളാണ് പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 14 ലക്ഷത്തിലധികം അധ്യാപകരും 5 ലക്ഷത്തിലധികം രക്ഷിതാക്കളുമാണ് പങ്കെടുക്കുക. ഇവരിൽ 4000 പേർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 100 വിദ്യാർത്ഥികൾ ആദ്യമായി പരിപാടിയിൽ പങ്കെടുക്കും.

Also Read: അയോധ്യ ശ്രീരാമക്ഷേത്രം: ദർശനം നേടാൻ വൻ ഭക്തജന പ്രവാഹം, ചെറുപുഞ്ചിരിയോടെ അനുഗ്രഹം ചൊരിഞ്ഞ് ബാലകരാമൻ

രാവിലെ 11 മണി നടക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേഷണം ദൂരദർശൻ, ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നീ ചാനലുകളിൽ ഉണ്ടായിരിക്കും. ഇതിന് പുറമേ, പിആർഎം, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനൽ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ മുഖാന്തരവും പരിപാടി കാണാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button