ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമാകുന്നു. ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ പ്രതികൂലമായ അവസ്ഥയിലാണ്. നിലവിൽ, റോഡ്-റെയിൽ-വ്യോമ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പല ദീർഘദൂര ട്രെയിനുകളടക്കം മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ഡൽഹിയിലെയും കിഴക്കൻ ഉത്തർപ്രദേശിന്റെയും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശൈത്യം രൂക്ഷമായിട്ടുണ്ട്.
വരും ദിവസങ്ങളിലും ഡൽഹിയിൽ സമാന കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിക്ക് പുറമേ, ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. അതേസമയം, ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നിലവിൽ, രാജ്യ തലസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും നേരിയതും മിതമായതുമായ മഴയാണ് അനുഭവപ്പെടുന്നത്.
Post Your Comments