KeralaLatest NewsNews

‘സംസ്ഥാനം ഭരിക്കുന്ന സൂര്യനും കുടുംബത്തിനും ഉദിച്ചുയരാനുള്ള ഘടന ആണോ സൂര്യോദയ സമ്പദ് ഘടന’?: പരിഹസിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ അവകാശവാദത്തെ ട്രോളി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. സൂര്യോദയ സമ്പദ് ഘടന എന്ന് പറഞ്ഞാൽ സംസ്ഥാനം ഭരിക്കുന്ന സൂര്യനും കുടുംബത്തിനും ഉദിച്ചുയരാനുള്ള ഘടന എന്നാണോ ബാലഗോപാൽ ഉദ്ദേശിച്ചതെന്ന് സന്ദീപ് ചോദിക്കുന്നു. അല്ലാതെ നാട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന ഒന്നും കാണുന്നില്ലെന്നും സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിലൂടെ പരിഹസിച്ചു.

അതേസമയം, കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണെന്നും കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകളെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം, തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

‘ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന, പലിശ സബ്‌സിഡി നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കും. സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം തുറമുഖം മെയ്‌ മാസത്തിൽ തുറക്കും’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button