News

മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സാ ചെലവ്: പൊതുഭരണ വകുപ്പ് അനുവദിച്ചത് 2,69,434 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകൾക്ക് പൊതുഭരണ വകുപ്പ് അനുവദിച്ചത് 2,69,434 രൂപ. 2023 ജൂലൈ 24 മുതൽ ആഗസ്റ്റ് 2 വരെയുള്ള കാലയളവിൽ കമലാ വിജയന് നടത്തിയ ചികിത്സയുടെ തുകയാണ് പൊതുഭരണ വകുപ്പ് അനുവദിച്ചത്.

Read Also: ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്ക്ക് 2.7 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുുടർന്ന് സംസ്ഥാനത്ത് പെൻഷൻ വിതരണം വരെ മുടങ്ങിയ അവസ്ഥയിലാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കേരളം കേന്ദ്ര സർക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്.

കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ പ്രതിഷേധ സമരം നടത്തുകയും ചെയ്തു. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുത്തിരുന്നു. പ്രതിഷേധ സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ദ്‌ മന്നും എത്തിയിരുന്നു. ഡിഎംകെയെ പ്രതിനിധീകരിച്ച് തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബുല്ലയും സമരത്തിൽ പങ്കെടുത്തു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Read Also: ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം, ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച്‌ സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button