Latest NewsIndiaSaudi ArabiaInternational

സംസംവെള്ളത്തിൽ കഴുകി, മദീനയിൽ പ്രാർത്ഥിച്ച്, അയോധ്യ മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്നെത്തുന്നു, പദ്ധതിക്കായി ബോർഡ്

ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്ന് പ്രാർഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ചടങ്ങുകള്‍ക്കായി തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12 ന് ഓൾ ഇന്ത്യ റബ്താ-ഇ-മസ്ജിദിൻ്റെ ചടങ്ങിൽ അനാച്ഛാദനം ചെയ്യുകയും ഇഷ്ടിക മക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സാം സം വെള്ളത്തിൽ കഴുകിനൽകി പ്രാർത്ഥന നടത്തിയ ശേഷം, അത് മദീന ഷെരീഫിലേക്ക് കൊണ്ടുപോയി.

റംസാന് ശേഷം ഇഷ്ടിക അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്. രാമക്ഷേത്രത്തിലെ രാമലല്ലയുടെ വിഗ്രഹത്തിൻ്റെ പ്രാൺ-പ്രതിഷ്ഠയ്ക്ക് തൊട്ടുപിന്നാലെയാണ് ക്ഷേത്ര നഗരത്തിന് സമീപ പ്രദേശത്ത് നിർദിഷ്ട മസ്ജിദിൻ്റെ അടിസ്ഥാന ശില തയ്യാറാക്കിയത്. രാമക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ അയോധ്യയിലെ ധനിപൂരിലാണ് പള്ളി ഉയരുക. മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നാണ് അറിയപ്പെടുക.

മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല വികസന സമിതി ചെയർമാനും ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ്റെ ട്രസ്റ്റിയുമായ ഹാജി അർഫത്ത് ഷെയ്‌ഖാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. മസ്ജിദ് സമുച്ചയ പദ്ധതിയുടെ നടത്തിപ്പിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഐഐസിഎഫ് രൂപീകരിച്ചു. ലോകത്തെ ഏറ്റവും വലിയ ഖുറാൻ പള്ളിയിൽ ഒരുക്കും. 21 അടി നീളവും തുറക്കുമ്പോൾ 18.18 അടി വീതിയുമുള്ളതായിരിക്കും ഖുറാൻ.

 

shortlink

Post Your Comments


Back to top button