ThiruvananthapuramKeralaLatest NewsNews

അടിയന്തിര അറ്റകുറ്റപ്പണി: തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

ഇന്ന് (13-02-2024) രാത്രി 8 മണി മുതൽ നാളെ (14-02-2024) രാത്രി 8 മണി വരെയാണ് ജലവിതരണം ഭാഗികമായി തടസ്സപ്പെടുക

തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അടിയന്തിര അറ്റകുറ്റപ്പണികളെ തുടർന്നാണ് ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നത്. പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ അമ്പലമുക്ക് സ്വാന്തന ജംഗ്ഷന് സമീപം ചോർച്ച രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടിയാണ് ജലവിതരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.

ഇന്ന് (13-02-2024) രാത്രി 8 മണി മുതൽ നാളെ (14-02-2024) രാത്രി 8 മണി വരെയാണ് ജലവിതരണം ഭാഗികമായി തടസ്സപ്പെടുക. പേരൂർക്കട, അമ്പലമുക്ക്, കേശവദാസപുരം, പട്ടം, ഉള്ളൂർ, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കവടിയാർ, കുറവൻകോണം, നന്തകോട്, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ് എന്നീ പ്രദേശങ്ങളിലെ ശുദ്ധജല വിതരണമാണ് തടസ്സപ്പെടുന്നത്. അതിനാൽ, ഈ പ്രദേശങ്ങളിലുള്ള ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Also Read: വരുമാനത്തിൽ വൻ കുതിച്ചുചാട്ടം, ഇക്കുറി ബിഎസ്എൻഎൽ നേടിയത് 1500 കോടി രൂപയിലധികം ലാഭം: അശ്വിനി വൈഷ്ണവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button