Latest NewsIndiaNews

റായ്ബറേലിയിലെ ജനങ്ങള്‍ക്ക് സോണിയ ഗാന്ധിയുടെ കത്ത്, അവിടെ ഒരു മത്സരത്തിനില്ല: കാരണം വ്യക്തമാക്കി സോണിയ

ന്യൂഡല്‍ഹി: റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി. ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സോണിയ ജനങ്ങളെ അഭിസംബോധന ചെയ്തെഴുതിയ കത്തിലൂടെ അറിയിച്ചു. രാജ്യസഭയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ നന്ദി അറിയിക്കുന്നത്. 2004 മുതല്‍ ലോക്‌സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിച്ച് വരികയായിരുന്നു സോണിയ ഗാന്ധി.

Read Also മാർച്ചിലെ ആദ്യത്തെ ശനിയാഴ്ച പ്രത്യേക വ്യാപാര സെഷൻ നടത്തും: സർക്കുലർ പുറത്തിറക്കി

‘റായ്ബറേലിയിലെ ഞങ്ങളുടെ കുടുംബത്തിന്റെ വേരുകള്‍ വളരെ ആഴത്തിലുള്ളതാണ്. പഴയതുപോലെ ഭാവിയിലും നിങ്ങള്‍ എനിക്കും എന്റെ കുടുംബത്തിനും ഒപ്പം നില്‍ക്കുമെന്ന് എനിക്കറിയാം. എന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല’, സോണിയ കത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button