Latest NewsNewsIndia

ഐഐടി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ഐഐടിയിലെ എംടെക് വിദ്യാർത്ഥിയാണ് സഞ്ജയ്

ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സഞ്ജയ് നേക്കർ എന്ന 24-കാരനാണ് തൂങ്ങിമരിച്ചത്. ഐഐടിയിലെ എംടെക് വിദ്യാർത്ഥിയാണ് സഞ്ജയ്. ഇന്നലെ വീട്ടുകാർ ഇയാളെ ഫോണിൽ മുഖാന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, പ്രതികരണം ഇല്ലാതായതോടെയാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചത്. സുഹൃത്തുക്കൾ ഇന്ന് റൂം പരിശോധിച്ചപ്പോഴാണ് സഞ്ജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ദ്രോണാചാര്യ ഹോസ്റ്റലിലാണ് സഞ്ജയ് താമസിച്ചിരുന്നത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് സഞ്ജയ്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഗാർഡിനെ വിവരം അറിയിക്കുകയും, വാതിൽ പൊളിച്ച് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഫാനിൽ തൂങ്ങിയ നിലയിലാണ് സഞ്ജയെ കണ്ടെത്തുന്നത്. വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: ഡൗൺ ട്രെൻഡിന് വിരാമം! സംസ്ഥാനത്ത് ഇന്ന് തിരിച്ചുകയറി സ്വർണവില

shortlink

Related Articles

Post Your Comments

Related Articles


Back to top button