Latest NewsKeralaNews

ജനങ്ങളുടെ ജീവന് വില നല്‍കാത്ത വനംവകുപ്പ് മന്ത്രിയെ സര്‍ക്കാര്‍ പുറത്താക്കണം: വി മുരളീധരൻ

വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദര്‍ശിച്ചത് നന്നായി

വയനാട്: വന്യജീവികളുടെ ആക്രമണത്തില്‍ ജനങ്ങൾ മരണപ്പെടുമ്പോൾ മറ്റ് പല കാര്യങ്ങള്‍ക്കും സമയം ചിലവിടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടർക്കും സമയമെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദർശിച്ചത് നന്നായെന്നും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമങ്ങള്‍ നോക്കാതെ മറ്റ് പല കാര്യങ്ങള്‍ക്കുമാണ് രാഹുല്‍ സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

read also: എൻസിസി ആർമി വിംഗ് ചോദ്യപേപ്പർ ചോർന്നു! അന്വേഷണത്തിന് ഉത്തരവ്, പരീക്ഷ മാറ്റിവെച്ച് അധികൃതർ

വയനാട് എംപി എന്ന നിലയില്‍ സ്വന്തം മണ്ഡലത്തില്‍ ഒരു മെഡിക്കല്‍ കോളേജ് നിർമ്മിക്കാൻ പോലും രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ നടത്താൻ എംപി ശ്രമിച്ചില്ലെന്നും ജനങ്ങളുടെ ജീവന് ഒരു വിലയും നല്‍കാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം. ഇങ്ങനെ ഒരു മന്ത്രിക്കായി ജനത്തിന്റെ നികുതിപ്പണം ചിലവാക്കേണ്ട ഒരു ആവശ്യവുമില്ലെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്ര സർക്കാർ പുറുപ്പെടുവിച്ച നിർദ്ദേശങ്ങള്‍ പിണറായി സർക്കാർ എന്തുകൊണ്ട് പാലിച്ചില്ലെന്ന് വിശദീകരിക്കണം. കാശ് ചിലവാക്കി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിക്ക് ശേഷമെങ്കിലും വയനാട്ടിലെത്തി അവിടുത്തെ ജനങ്ങളുടെ അവസ്ഥയൊന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നല്‍കിയ 48 കോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടില്ല. എലിഫന്റ് പ്രോജക്ടുകളും സർക്കാർ ആരംഭിച്ചിട്ടില്ല. കിടങ്ങുകള്‍ കുഴിക്കുക, മുള്ളുവേലി കെട്ടുക, വൈദ്യുത വേലികള്‍ സ്ഥാപിക്കുക, വനത്തില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണം എത്തിക്കുകയും ഇത് അവയ്‌ക്ക് കിട്ടുന്നുണ്ടെന്നു എന്ന് അറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം കേന്ദ്രത്തിന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ പാലിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button