KeralaLatest NewsNews

യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു, പ്രിയ വര്‍ഗീസ് കേസില്‍ സംശയമുയര്‍ത്തി സുപ്രീം കോടതി

 

ഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി.

Read Also: 14 വയസ് മാത്രം പ്രായമുള്ള ചെറുമകളെ 24 കാരന് വിവാഹം ചെയ്തു നല്‍കി: മുത്തശ്ശി അറസ്റ്റില്‍

യുജിസി നിയമം ഹൈക്കോടതി തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.യുജിസി സെക്ഷന്‍ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയര്‍ത്തിയത്.

യുജിസി സെക്ഷന്‍ 3 (11) ല്‍ പറയുന്നത് പ്രകാരം എംഫില്‍, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സ്പീരിയന്‍സായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. ഇതു തെറ്റായിട്ടാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.

ഇതു കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ യോഗ്യതാ മാനദണ്ഡം ഹൈക്കോടതി അംഗീകരിച്ചത്. ഇതു ചോദ്യം ചെയ്താണ് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി ഈ കേസില്‍ കക്ഷിചേര്‍ന്നിരുന്നു.

സെക്ഷന്‍ മൂന്ന് തെറ്റായിട്ടാണ് ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് യുജിസി സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button