Latest NewsKeralaNews

കഴിഞ്ഞ 9 വർഷം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകും:സുജയ

മാധ്യമ രംഗത്ത് ഏറെ ശ്രദ്ധ നേടിയെടുത്ത വാർത്താ അവതാരകയാണ് സുജയ പാർവതി. സുജയ ആദ്യം ജോലി ചെയ്തത് 24 ന്യൂസിൽ ആയിരുന്നു. ബി.ജെ.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബി.എം.എസിന്റെ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിൽ സുജയ ചാനലിൽ നിന്നും രാജി വെച്ചിരുന്നു. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ നൂറു ശതമാനവും ഉറച്ച് നിൽക്കുന്നു എന്ന് അപ്പോഴും അവർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

തനിക്ക് കിട്ടുന്ന വേദികളിൽ സുജയ വളരെ ആധികാരികമായി സംസാരിക്കാറുണ്ട്. അത്തരത്തിൽ മോദിയെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ അടുത്തിടെ ഒരു പ്രസംഗത്തില്‍ പറഞ്ഞു.

നമ്മുടെ ഇന്ത്യയുടെ ചരി,ത്രത്തില്‍ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തില്‍ തന്നെ മാറ്റം വരുത്തിയ ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും സുജയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നീതിക്കായി തീ ആവുക വനിതാ ദിനാശംസകള്‍ എന്നായിരുന്നു സുജയയുടെ പ്രസംഗത്തിന്റെ അവസാനം പറഞ്ഞത്. സുജയ കാവി വസ്ത്രം അണിഞ്ഞുകൊണ്ടായിരുന്നു ആദ്യം ദിവസം റിപോർട്ടറിൽ വാർത്ത വായിക്കാൻ എത്തിയത്. ശേഷം ‘മീറ്റ് ദ എഡിറ്റേഴ്സ്’ എന്ന പരിപാടിയാണ് സുജയ പാർവതിയെ കൂടുതൽ ജനപ്രിയാക്കി മാറ്റിയത്. വിവാദങ്ങൾക്കും സസ്‌പെൻഷനും ഇടയിൽ നിൽക്കുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുജയ ബി.ജെ.പി വേദിയിൽ പങ്കെടുത്തിരുന്നു.

അതേസമയം തന്റെ നിലപാടുകളിൽ ഒരു മാറ്റവും ഇല്ലന്നും മാധ്യമ ധർമത്തിൽ താൻ തന്റെ രഷ്ട്രീയം കലർത്താറില്ല എന്നും ചെയ്യുന്ന ജോലിയിൽ നൂറു ശതമാനം നീതി പുലർത്താറുണ്ട് എന്നും സുജയ പറയുന്നുണ്ട്. അടുത്തിടെ സുജയ്ക്ക് അടൽജി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മാധ്യമ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം നെടുമങ്ങാട് നടന്ന ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതീയ കാര്യകാര്യ സദസ്യൻ എസ് സേതുമാധവൻ അവാർഡ് കൈമാറിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button